പൊന്നാനി: ശ്മശാനത്തിലെ ഉദ്യോഗസ്ഥര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി റിപ്പോര്‍ട്ട്. മലപ്പുറം പൊന്നാനിയിലാണ് സംഭവം. ദഹിപ്പിക്കാന്‍ കൊണ്ടു വന്ന മൃതദേഹം പാതി ദഹിച്ച നിലയില്‍ ചൂളയില്‍ ഉപേക്ഷിച്ചതായാണ് കണ്ടെത്തിയത്. കൊല്ലന്‍ പടി സ്വദേശിയായ 70 കാരന്റെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്.
മൃതദേഹം ദഹിപ്പിക്കാന്‍ ചുമതലയുളളവര്‍ ദഹിച്ചു തീരുന്നതിനു മുമ്പ് അവിടെനിന്നും പോയെന്നാണ് സൂചന. മറ്റൊരു മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടു വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
Post Your Comments