ഷാർജ : ടയർ മാറ്റി ഇടാൻ ശ്രമിക്കവേ ദേഹത്ത് കാർ വീണ് ഡ്രൈവർക്ക് ദാരുണ മരണം. അൽ ദൈദിൽ 60 വയസ് പ്രായമുള്ള ആളാണ് മരിച്ചത്. വാഹനം ഓടിച്ച് വരവെ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നി. തുടർന്ന് നിർത്തി പരിശോധിച്ചപ്പോൾ ടയർ പഞ്ചർ ആയെന്നു തിരിച്ചറിഞ്ഞു. ശേഷം ടയർ മാറ്റാനുള്ള ശ്രമത്തിനിടെ ദേഹത്ത് കാർ വീണ് തൽക്ഷണം മരിക്കുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ ആംബുലസുമായി സ്ഥലത്ത് എത്തിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല എന്നും തുടർ നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.
Also read : യഥാർത്ഥ തോക്കാണെന്ന് തെളിയിക്കാൻ വെടിയുതിർത്തു; യുവതിക്ക് ദാരുണാന്ത്യം
Post Your Comments