വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ മോസ്കോ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്‍റിന്‍റെ ക്ഷണം സ്വീകരിച്ച് മസ്കോ സന്ദര്‍ശിക്കാന്‍ ട്രംപ് ഒരുക്കമാണെന്നും ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ അദ്ദേഹം മോസ്കോയിലെത്തുമെന്നുമാണ് വിവരം. വൈറ്റ്ഹൗസ്‌വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബ്രിക്സ് സാമ്ബത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പുടിന്‍ ട്രംപിനെ മോസ്കോ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. വാഷിംഗ്ടണിലേക്ക് വരാന്‍ താന്‍ തയാറാണെന്നും പുടിന്‍ അറിയിച്ചിരുന്നു.
ALSO READ: ഡോണള്‍ഡ് ട്രംപിനും മക്കള്‍ക്കുമെതിരെ കേസ്: രാഷ്ട്രീയപ്രേരിതമെന്ന് ട്രംപ്
നേരത്തെ നടത്തിയ ഹെല്‍സിങ്കി ഉച്ചകോടിയില്‍ ട്രംപ് പുടിനോട് അടിയറവു പറഞ്ഞെന്നു യുഎസില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ഉച്ചകോടി വിജയമായിരുന്നെന്നായിരുന്നു പുടിന്‍റെ ഭാഷ്യം. കൂടുതല്‍ കൂടിക്കാഴ്ചകള്‍ക്ക് തയാറാണെന്നും പറ്റിയ അന്തരീക്ഷം സംജാതമാവേണ്ടതുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. വ്യക്തമാക്കിയിരുന്നു
Post Your Comments