KeralaLatest News

എഎവൈ കാര്‍ഡുടമകള്‍ക്ക‌് വമ്പൻ ആനുകൂല്യങ്ങൾ

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്ക‌് വമ്പൻ ആനുകൂല്യങ്ങൾ. 5.95 ലക്ഷം എഎവൈ കാര്‍ഡുടമകള്‍ക്ക‌് സൗജന്യ ഓണക്കിറ്റ‌് നല്‍കും. അരി, മുളക‌്, പഞ്ചസാര തുടങ്ങി 116 രൂപയുടെ പലവ്യഞ‌്ജനങ്ങളാണ‌് കിറ്റിലുണ്ടാകുക. ഏഴ‌് കോടി രൂപയാണ‌് ആകെ ചെലവ‌് പ്രതീക്ഷിക്കുന്നത‌്.

അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ആഗസ‌്ത‌് മുതല്‍ എഎവൈ കാര്‍ഡുടമകള്‍ക്ക‌് ഒരു കിലോ പഞ്ചസാര സബ‌്സിഡി നിരക്കായ 13.50 രൂപയ്‌ക്ക്‌ നല്‍കും. സപ്ലൈകോയില്‍ നിലവില്‍ പഞ്ചസാര സബ‌്സിഡി നിരക്കില്‍ നല്‍കുന്നുണ്ട‌്. സപ്ലൈകോ ഇത്തവണയും വിപുലമായ ഓണച്ചന്തകള്‍ സംഘടിപ്പിക്കും.

Read also:പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച് ഇസ്രേലി സൈന്യം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഓണം ഫെയറുകള്‍ തുടങ്ങും. കുടുംബശ്രീ, എംപിഐ, കെപ‌്കോ, ഹോര്‍ട്ടികോര്‍പ‌്, വിഎഫ‌്പിസികെ തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഉണ്ടാകും. സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഓണം ഫെയറായി പ്രവര്‍ത്തിക്കും. മാവേലി സ്റ്റോറുകൾ ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്രത്യേകം ഓണം ഫെയറുകള്‍ തുടങ്ങും. സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യാനായി ആഗസ‌്ത‌് ഒന്നിന‌് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button