ഏറ്റുമാനൂര്‍: പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന “മീശ’ നോവല്‍ പുസ‌്തകമായി പ്രസിദ്ധീകരിക്കുമെന്ന‌് നോവലിസ‌്റ്റ‌് എസ‌് ഹരീഷ‌്. ആവിഷ‌്കാര സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ പുരോഗമന കലാസാഹിത്യസംഘം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി നീണ്ടൂര്‍ പബ്ലിക‌് ലൈബ്രറിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ‌്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്ത‌് നിര്‍ത്താന്‍ ഉദ്ദേശമില്ലെന്നും തുടരുകതന്നെ ചെയ്യുമെന്നും ഹരീഷ‌് പറഞ്ഞു.
ALSO READ: മീശ നോവലിനെ പിന്തുണച്ച തോമസ് ഐസക്കിന് മറുപടിയുമായി അലി അക്ബർ
സ്ത്രീകളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് നോവലിലെ രണ്ട് കഥാപാത്രങ്ങൾ നടത്തിയ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിവാദമാക്കിയിരുന്നു. സംഭാഷണം ക്ഷേത്രവിശ്വാസികളെ അപമാനിക്കുന്നതും സ്ത്രീവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതോടെ ഹരീഷ‌് നോവൽ പിൻവലിച്ചിരുന്നു.
Post Your Comments