പാരീസ് : ഫ്രാന്‍സിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യക്കാര്‍ക്ക് ഇനി മുതൽ ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുവാൻ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ജൂലൈ 23 മുതല്‍ ഈ നിയമം നിലവില്‍ വന്ന വിവരം ഇന്ത്യയിലെ ഫ്രാന്‍സ് സ്ഥാനപതി അലക്സാണ്ട്രേ സീഗ്ലര്‍ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്.
I’m pleased to announce that, with effect from 23rd July 2018, holders of Indian passports will no longer require an Airport Transit Visa (ATV) while transiting through the international zone of any airport in France #ChooseFrance ➡https://t.co/7TiAkqL2As pic.twitter.com/zZjIh1Zg1p
— Alexandre Ziegler (@FranceinIndia) July 17, 2018
ഇപ്രകാരം ട്രാന്‍സിറ്റ് വിസ കൂടാതെ ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യാക്കാര്‍ക്ക് യാത്ര ചെയ്യാം. നേരത്തെ 26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കന്‍ ഏരിയയുടെ ഭാഗമായ ഫ്രാൻസ് വഴി സഞ്ചരിക്കാൻ ഷെങ്കന്‍ ട്രാന്‍സിറ്റ് വിസ നിര്‍ബന്ധമായിരുന്നു.
Also read : ദുബായ് പോലീസിനോട് മോശമായി പെരുമാറിയ വിനോദസഞ്ചാരിക്ക് സംഭവിച്ചത്
Post Your Comments