മെക്സിക്കക്കോ: മൂലയൂട്ടിക്കൊണ്ടിരുന്ന ഭാര്യയുടെ മാറിലേക്ക് വെടിവെച്ച് ഭര്‍ത്താവ്. പുറത്തു പോയ യുവതി വീട്ടിൽ മടങ്ങിയെത്താൻ വൈകിയതിനെ തുടർന്നാണ് ഭർത്താവ് കടുംകൈ കാട്ടിയത്. മെക്സിക്കോയിലാണ് ദാരുണമായ സംഭവം ഉണ്ടായത് . 9 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുകയിരുന്ന യുവതിക്ക് നേരെ പ്രതി വെടിവെക്കുകയായിരുന്നു. പ്രാണൻ പിടയുമ്പോഴും തന്റെ കുഞ്ഞിനെ അവർ മാറോട് ചേർത്ത് പിടിച്ചിരുന്നു.
ALSO READ: പ്രണയം തെളിയിക്കുന്നതിന് സ്വയം വെടിവെച്ച് മരിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു
സംഭവത്തിൽ കുഞ്ഞ് പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടു. ഭർത്താവിൽ നിന്ന് യുവതി നിരന്തര പീഡനം അനുഭവിച്ചിരുന്നതായാണ് വിവരം. പലപ്പോഴും കേബിളുകളും മറ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും തോക്ക് തലയില്‍ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. റെയസ് മര്‍ദ്ദിച്ചപ്പോള്‍ ഇടയ്ക്കു കയറിയതിനെ തുടര്‍ന്ന് ബല്‍ക്കാന്‍സറുടെ പിതാവിനും ഒരിക്കല്‍ മുറിവേറ്റിരുന്നു. ഭതൃവീട്ടുകാരും ഈ ക്രൂരതകൾക്ക് കൂട്ടുനിന്നിരുന്നു. പ്രതിക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും യുവതിയുടെ സഹോദരി ആരോപിക്കുന്നു.
Post Your Comments