ചെന്നൈ: മുന്‍ വിവാ കേരള താരത്തിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തമിഴ്‌നാട് ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്ടന്‍ കാലിയ കുലോത്തുങ്കന്‍ ആണ് (41) ബൈക്കപകടത്തില്‍ മരിച്ചത്. തഞ്ചാവൂരിലായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 40 വയസ്സായിരുന്നു. മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാള്‍ തുടങ്ങി ഇന്ത്യയിലെ പ്രമുഖ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയാണ്. 2010 മുതല്‍ 2012 വരെ കേരളത്തിന്റെ ഐലീഗ് ക്ലബായ വിവാ കേരള മിഡ്ഫീല്‍ഡിന്റെ ഭാഗമായിരുന്നു.
Also Read : അണ്ടര്‍ 16 ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ മലേഷ്യക്കെതിരെ ഇന്ത്യയ്ക്ക് വിജയം
1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു. കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്‌നാടിനെ നയിച്ചത്. 2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബാളില്‍ ജേതാക്കളായപ്പോഴും ടീമില്‍ ഈ മിഡ്ഫീല്‍ഡറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
2003 – 04 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2002നും 2010നും ഇടക്കാണ് കൊല്‍ക്കത്തയിലെ വമ്പന്മാര്‍ക്ക് കുലോതുംഗന്‍ കളിച്ചിരുന്നത്. ആദ്യം മൂന്ന് വര്‍ഷത്തോളം ഈസ്റ്റ് ബംഗാളിനായും പിന്നീട് രണ്ട് സീസണുകളില്‍ മൊഹമ്മദന്‍ സ്‌പോര്‍ടിംഗിനായും കളിച്ചു. ഒരു സീസണില്‍ മോഹന്‍ ബഗാനിലും കളിച്ചു. ഭവാനിപൂര്‍ എഫ് സി ആയിരുന്നു കുലോതുംഗന്റെ അവസാന ക്ലബ്. സെക്കന്‍ഡ് ഡിവിഷനില്‍ ഭവാനിക്കായി കളിച്ച ശേഷം താരം വിരമിക്കുകയായിരുന്നു.
Post Your Comments