Latest NewsIndia

വ്യക്തിവിവരം ദുരുപയോഗം ചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : വ്യക്തിവിവരം ദുരുപയോഗം ചെയ്യുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സർക്കാർ. ഇത്തരം കേസുകളിൽ പ്രതിയാകുന്നവർക്ക് പിഴ ചുമത്തണമെന്നതടക്കം ശുപാർശ ചെയ്യുന്ന ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മിറ്റി കേന്ദ്രസർക്കാരിനു സമർപ്പിച്ചു.

വ്യക്തിവിവരം ഉപയോഗിക്കുന്നതിന് ഉപയോക്താവിന്റെ സമ്മതം വേണമെന്നതാണ് മറ്റൊരു പ്രധാന ശുപാർശ. വിവരങ്ങൾ ദുരുപയോഗം ചെയ്താലുള്ള പിഴ നിയമപ്രകാരം നിശ്ചയിക്കുന്നതോ ദുരുപയോഗം ചെയ്യുന്നയാളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനമോ ആകണം. അഞ്ചുകോടി രൂപ വരെയോ വരുമാനത്തിന്റെ രണ്ടുശതമാനം വരെയോ ആകാം.

Read also:അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് തുടക്കം

കുട്ടികളുടെ വിവരങ്ങൾ,വ്യക്തിവിവരങ്ങൾ, അതിസ്വകാര്യ വിവരങ്ങൾ, എന്നിവ ദുരുപയോഗം ചെയ്താൽ 15 കോടി രൂപയോ വരുമാനത്തിന്റെ നാലുശതമാനമോ പിഴ ചുമത്താം.ട്രാൻസ്ജെൻഡർ, ഇന്റർസെക്സ്, ജാതി, ഗോത്രം, മത-രാഷ്ട്രീയ വിശ്വാസങ്ങൾ അല്ലെങ്കിൽ ബന്ധങ്ങൾ എന്നിവ വെളിപ്പെടുത്തുന്ന പാസ്‌വേഡുകൾ, സാമ്പത്തിക-ആരോഗ്യ വിവരങ്ങൾ, ഔദ്യോഗിക തിരിച്ചറിയൽ വിവരം, ലൈംഗികജീവിതം, ലൈംഗികാഭിമുഖ്യം, ബയോമെട്രിക്, ജനിതകവിവരങ്ങൾ തുടങ്ങിയവ അതിസ്വകാര്യ വിവരങ്ങളിൽപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button