
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ 30,000ത്തിലധികം ജോലിസാധ്യതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും. 15 ഹോള്‍സെയില്‍ കടകള്‍ തുറക്കാനായി ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി വാള്‍മാര്‍ട്ട് ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഒരോ കടയും 2,000 ജോലിസാധ്യതകള്‍ തുറക്കുമെന്ന് വാള്‍മാര്‍ട്ടിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ രജനീഷ് കുമാര്‍ വ്യക്തമാക്കി.
ഇതിനോടകം വാള്‍മാര്‍ട്ടിന് ഉത്തര്‍ പ്രദേശില്‍ 15 ശാഖകളുണ്ട്.ശാഖകള്‍ തുടങ്ങുന്നത് വഴി അവിടുത്തെ ചെറുകിയ വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും തങ്ങള്‍ വലിയൊരു കൈത്താങ്ങാകുമെന്നാണ് രജനീഷ് കുമാറിന്റെ വാദം. ഈ ശാഖകള്‍ വഴി സാരി നെയ്ത്തുകാര്‍ക്കും വലിയ ഗുണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments