CinemaLatest News

എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാൻ ആർക്കും അധികാരം നൽകിയിട്ടില്ല ; തുറന്നടിച്ച് വിദ്യാ ബാലന്‍

ചുരുക്കം ചില കഥപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് വിദ്യ ബാലൻ. താരത്തിന് തടി കൂടുന്നത് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത വിഷയമാണ്. പലരും അതിനെ വിമർശിക്കുകയും ചെയ്തു. എന്നാൽ ഇത്തരം വിമർശങ്ങൾക്കെല്ലാം മറുപടി പറയുകയാണ് വിദ്യാ ബാലൻ.

പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചരണവേളയിലാണ് താരം വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ചത്. തടി കൂടുതലുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഫെന്നി ഖാന്‍. എവിടെപ്പോയാലും, എല്ലാ ആളുകളും ശരീരത്തെക്കുറിച്ച് ഏറെ ബോധവാന്‍മാരാണ്. തടിച്ചി എന്ന വിളി കേൾക്കുന്നത് ആദ്യമായിട്ടല്ല. എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാൻ ആർക്കും അധികാരം ഞാൻ നൽകിയിട്ടില്ല, അങ്ങനെ സംസാരിക്കുന്നത് എനിക്കിഷ്ടവുമല്ല.

Read also:മുസ്ലീം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ജാമിദ ടീച്ചർ

ആരും മനുഷ്യരുടെ തലച്ചോറിനെക്കുറിച്ച് ആരും ചോദിക്കാറില്ല. കാരണം അതിന് വിപണി മൂല്യം ഇല്ലല്ലോ . ബോഡി ഷെയ്മിങ്ങ് നിരവധി തവണ സംഭവിച്ചിട്ടുണ്ട്. സ്ത്രീയെന്ന രീതിയില്‍ നിങ്ങള്‍ വിജയിക്കുമ്പോള്‍ നിങ്ങളെ ഇടിച്ചു താഴ്ത്താനുള്ള മാര്‍ഗമാണിത്. അതിനുള്ള അധികാരം ഞാനാര്‍ക്കും നല്‍കിയിട്ടില്ല. വിദ്യാ ബാലന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button