സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടക്കും. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷയെഴുതുന്നതായി 20 ദിവസം മുമ്പെങ്കിലും ഉറപ്പ് നല്‍കണം. ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ഈ സൗകര്യമുണ്ടാകും. അതിലൂടെ ഉറപ്പ് നല്‍കുന്നവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റും പരീക്ഷാകേന്ദ്രവും അനുവദിക്കും. നിശ്ചിത തീയതിക്കുള്ളില്‍ ഉറപ്പ് നല്‍കാത്തവര്‍ക്ക് പരീക്ഷയെഴുതാൻ കഴിയില്ല.
Read also: അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പി.എസ്.സി ചെയര്‍മാന്‍
സെക്രട്ടേറിയറ്റ്, പി.എസ്.സി., അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയ്ക്ക് പുറമെ വിജിലന്‍സ് ട്രിബ്യൂണല്‍, സ്പെഷ്യല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ കൂടി ഈ കാറ്റഗറിയില്‍ ചേര്‍ത്തിട്ടുണ്ട്.
Post Your Comments