മോസ്കോ: ലോകകപ്പിൽ റഷ്യയെ മികച്ച പ്രകടനം നടത്തതാൻ മുന്നിൽ നിന്ന് നയിച്ച ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റാനിസ്ലാവ് ചെര്‍ഷെവ് പുതിയ കരാര്‍ നൽകി റഷ്യൻ ഫുട്ബോൾ ഫെഡറേഷൻ. പുതിയ കരാര്‍ പ്രകാരം അദ്ദേഹംത്തിന് 2020 വരെ പരിശീലക സ്ഥാനം നീട്ടി കൊടുത്തിരിക്കുകയാണ് റഷ്യ. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകും എന്ന് പലരും കരുതിയിരുന്ന റഷ്യന്‍ ടീമിനെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2016 ലാണ് ചെര്‍ഷെവ് റഷ്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
Also Read: ഇന്ത്യൻ എസ്സെക്സ് മത്സരം സമനിലയിൽ അവസാനിച്ചു
Post Your Comments