Latest NewsIndia

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്

ന്യൂഡൽഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് രാത്രിയിൽ കാണാം. ഏകദേശം 10.45നു ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതൽ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂർണഗ്രഹണം രാത്രി ഒന്നോടെ കാണാം. ഒന്നേമുക്കാൽ മണിക്കൂറോളം ഇതു നീണ്ടുനിൽക്കും. തുടർന്നു ഗ്രഹണത്തിന്റെ രണ്ടാംഘട്ടം പുലർച്ചെ അഞ്ചുവരെ ഉണ്ടാകും.

Read also:ഗ്രീസിലെ കാ​ട്ടു​തീ മ​നഃ​പ്പൂ​ര്‍​വമെന്ന് സംശയം

രാജ്യം മുഴവൻ ഗ്രഹണം ദൃശ്യമാകും. ചന്ദ്രനു ചുവപ്പുരാശി പടരുന്നതിനാൽ രക്തചന്ദ്രൻ (ബ്ലഡ്മൂൺ) പ്രതിഭാസവും കാണാം. ഭ്രമണപഥത്തിൽ, ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥിതിയിലാണു (പെരിജീ) ചന്ദ്രൻ. അതിനാൽ വലുപ്പം കുറഞ്ഞ പൂർണചന്ദ്രനാകും അനുഭവപ്പെടുക. കഴിഞ്ഞ ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. അടുത്ത പൂർണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബർ ഏഴിനു നടക്കും. രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള ആളുകൾ ഈ അപൂർവ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button