അബുദാബി : ജയില്‍ശിക്ഷയ്ക്കും നീണ്ട പ്രവാസത്തിനും ശേഷം മലയാളി വയോധിക നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയാണ് ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നത്.
1977ല്‍ മുംബൈ വഴി യുഎഇയിലെത്തിയ 73കാരി നല്ല നിലയില്‍ നടത്തിയിരുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി പൊളിഞ്ഞതോടെയാണ് പ്രയാസത്തിലായത്. ചെക്കു കേസുകള്‍ കാരണം ജയില്‍ ശിക്ഷയനുഭവിക്കേണ്ടി വന്നു.
1998 ല്‍ ജയില്‍ മോചിതയായി. എങ്കിലും എന്തോ വലിയ തെറ്റു ചെയ്ത ആളെന്ന പോലെ കുടുംബാംഗങ്ങള്‍ എന്നെ പിന്നീട് സ്വീകരിച്ചില്ല. ഏക മകള്‍ നാട്ടില്‍ എന്റെ സഹോദരിയോടൊപ്പം കഴിയുന്നു. ഭര്‍ത്താവ് ഇന്ത്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. താമസിക്കുന്ന സ്ഥലത്തെ വാടക നല്കാത്തതിനാല് കെട്ടിടയുടമ പാസ്പോര്‍ട്ടുമായി പോയി. വീസാ കാലാവധിയും കഴിഞ്ഞു. അതോടെ കേരളത്തിലേയ്ക്ക് മടങ്ങാനും പറ്റാതെയായി.
ഇപ്പോള്‍ പ്രമേഹമടക്കം പല രോഗങ്ങളും വലയ്ക്കുന്നു. ഏതായാലും മരിക്കുന്നത് സ്വന്തം മണ്ണില്‍ തന്നെ ആയിരിക്കണമെന്നാണ് ആഗ്രഹം. ഭാവി ജീവിതത്തിലേയ്ക്കായി കൈയില്‍ ഒന്നും കരുതിവച്ചിട്ടില്ലെങ്കിലും എങ്ങനെ തിരിച്ചുപോകും എന്ന് ആലോചിച്ച് വിഷമിപ്പിച്ചിരിക്കുമ്പോഴാണ് ആ സന്തോഷവാര്‍ത്ത കേട്ടത്, പൊതുമാപ്പ്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പൊതുമാപ്പില്‍ ആദ്യം തന്നെ ഔട് പാസ് സ്വന്തമാക്കി പോകാനാണ് തീരുമാനം. അതിനുള്ള നടപടികള്‍ എനിക്കറിയില്ല. ആരെങ്കിലും സഹായിക്കുമെന്നാണ് കരുതുന്നത്പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇവര്‍ പറഞ്ഞു.
Post Your Comments