Latest NewsKerala

അനധികൃത സാമ്പത്തിക ഇടപാട്; ജിഎൻപിസി വനിതാ അഡ്മിന് ജാമ്യം

കൊച്ചി: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി)എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ പ്രവർത്തനങ്ങളുടെ പേരിൽ നേമം പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഗ്രൂപ്പ് അഡ്മിൻ അജിത്കുമാറിന്റെ ഭാര്യ വിനീതയ്ക്ക് ഹൈക്കോടതിയെ മുൻ‌കൂർ ജാമ്യം അനുവദിച്ചു.

മദ്യവില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തില്‍ കുട്ടികളെ ഉപയോഗിച്ചതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പൊതുസ്ഥലത്തുള്ള മദ്യപാനത്തിന് കേരള അബ്കാരി വകുപ്പ് എന്നിവ ചുമത്തിയാണ് എക്‌സൈസ് വകുപ്പ് ഗ്രുപ്പിനെതിരെ കേസെടുത്തത്.

Read also:ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ

ഗ്രൂപ്പിന്റെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടന്നെന്നും ചില ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ജി.എന്‍.പി.സി പ്രവര്‍ത്തിക്കുന്നുവെന്നും എക്‌സൈസ് വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃതമായി മദ്യവില്‍പന നടത്തിയതിന് അബ്കാരി നിയമപ്രകാരം 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയത്. പണം നല്‍കിയവരുടെ വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button