Latest NewsCinema

രണ്‍ബീറിന്റെ ചതിയെക്കുറിച്ച് തുറന്നടിച്ച്‌ ദീപിക പദുകോണ്‍

ബോളിവുഡിലെ മികച്ച നായികയാണ് ദീപിക പദുക്കോൺ. തന്റെ പഴയ കാമുകൻ രൺബീർ കപൂറുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ദീപിക. എന്നെ സംബന്ധിച്ച്‌ ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല. അത് മാനസികമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല. അയാള്‍ക്ക് രണ്ടാമത് ഒരു അവസരം നല്‍കാന്‍ ഞാന്‍ തയ്യാറായി. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്നും ദീപിക പറഞ്ഞു.

Read also:എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാൻ ആർക്കും അധികാരം നൽകിയിട്ടില്ല ; തുറന്നടിച്ച് വിദ്യാ ബാ

അയാള്‍ എന്നോട് വീണ്ടും യാചിച്ചു. അത് വിശ്വസിക്കാന്‍ പാടില്ലായിരുന്നു, എന്നാല്‍ വീണ്ടും അയാളെ എല്ലാ തെളിവുകളോടു കൂടി പിടികൂടി. ആ ദുഃഖത്തില്‍ നിന്ന് തിരികെ കരകയറാന്‍ സമയമെടുത്തു. ഇനി ഒരു തിരിച്ചുപോക്കില്ല. ആ കപ്പല്‍ കരവിട്ടെന്നും ദീപിക തുറന്നടിച്ചു.

ദീപികയുമായി അകന്ന രണ്‍ബീര്‍ കത്രീന കൈഫുമായി പ്രണയത്തിലായി. വിവാഹത്തോളം എത്തിയ ആ ബന്ധം 2017ല്‍ തകര്‍ന്നു. അതിനു ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി അടുക്കുന്നത്. ആലിയയുമായി പ്രണയത്തിലാണെന്ന് റണ്‍ബീര്‍ തന്നെ തുറന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button