കോട്ടയം : കുമ്പസാരത്തെ കുറിച്ച് ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവനയെ കുറിച്ച് കാതോലിക്കാ ബാവയുടെ പ്രതികരണം ഇങ്ങനെ. കുമ്പസാരം എന്ന കൂദാശ നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷന് അധ്യക്ഷയുടെ നിര്‍ദേശം വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുളള നീക്കമായേ കാണാനാകൂവെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.
മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ഒരു വ്യക്തി ചില വൈദികരുടെമേല്‍ ഉന്നയിച്ചിട്ടുളള ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അതിന്റെ പേരില്‍ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments