തിരുവനന്തപുരം: പെര്‍മിറ്റില്ലാതെ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഇത്തരത്തില്‍ സംസ്ഥാനത്ത് ബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ സംസ്ഥാനത്തിനും കെ.എസ്.ആര്‍.ടി.സിക്കും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശിച്ചത്. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. രക്ഷിതാക്കള്‍ പരാതികള്‍ ബന്ധപ്പെട്ട ആര്‍.ടി.ഒ യെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
Read also: ഗതാഗതനിയമങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ ഒടുവിൽ യമദേവൻ തന്നെ എത്തി
Post Your Comments