തിരുവനന്തപുരം: അഭിമന്യുവിന്റെകൊലപ്പെടുത്തിയ സംഘത്തിലെ അംഗമെന്ന് കരുതുന്ന പള്ളുരുത്തി ബത്തേരി സ്വദേശി സനീഷിന്റെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം പിടിയിലായ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെ ചോദ്യം ചെയ്‌ത് വരികയാണ്.
ALSO READ: അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐഎം പിരിച്ചത് 2.11 കോടി
കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന തിരിച്ചറിയല്‍ പരേഡ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മുഖ്യപ്രതിയായ അലപ്പുഴ അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഉള്‍പ്പടെ 14 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ ക്രിമിനലുകളും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, കേസിലെ മുഖ്യപ്രതിയും കാമ്ബസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ജെ.ഐ.മുഹമ്മദിനെ (20) കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഫോണും കുത്താന്‍ ഉപയോഗിച്ച കത്തിയും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
Post Your Comments