അബുദാബി: 73കാരിയായ മലയാളി അബുദാബിയിൽ അനധികൃതമായി താമസിക്കാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെയായി. 1977ലാണ് മുംബൈയിൽ നിന്ന് ഡൻസ്റ്റൻ അബുദാബിയിൽ എത്തിയത്. അന്ന് ഒരു കമ്പനിയിലെ ജനറൽ മാനേജറിയിരുന്നു. പെട്ടന്നായിരുന്നു ജീവിതം മാറിമറിഞ്ഞത്. ഒരു ചെക്ക് കേസിൽ ഡൻസ്റ്റൻ കുടുങ്ങി, ശേഷം ജയിലിലായി. എന്നാണ് ജയിലിലായതെന്നോ എപ്പോഴാണ് പുറത്തിറങ്ങിയതെന്നോ ഇവർക്ക് അറിയില്ല. ജയിലിലായതോടെ കുടുംബക്കാരുമായുള്ള ബന്ധവും നഷ്ടമായി. തന്റെ മകൾക്ക് 5 വയസുണ്ടായിരുന്നപ്പോൾ ഇന്ത്യയിൽവെച്ചുണ്ടായ അപകടത്തിൽ ഇവരുടെ ഭർത്താവ് മരിച്ചു. മകൾ തന്റെ പെങ്ങൾക്കൊപ്പം കേരളത്തിൽ ഉണ്ടെന്ന് ഇവർ പറയുന്നു.
വയസ് 73 കഴിഞ്ഞു, ബാക്കിയുള്ളത് ഒരേയൊരു ആഗ്രഹം മാത്രം. മരിക്കുന്നെങ്കിൽ അത് സ്വന്തം മണ്ണിൽകിടന്നാകണം. പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലെത്താനുള്ള ശ്രമത്തിലാണ് ഡൻസ്റ്റൻ. കാഴ്ച പോലും നഷ്ടമായി. തനിയെ നടക്കാൻ പോലും കഴിയുന്നില്ല. അയൽവാസികളുടെ കനിവിലാണ് ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സന്മനസുള്ളവരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ മലയാളി.
Post Your Comments