
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പട്ടിണി മരണം. മൂന്ന് സഹോദരികളാണ് മരിച്ചത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് ദാരുണ സംഭവം ഉണ്ടായത്. രണ്ട്, നാല്, എട്ട് പ്രായമുള്ള പെണ്‍കുട്ടികളാണ് പട്ടിണി മൂലം മരണത്തിന് കീഴടങ്ങിയത്.
READ ALSO: ലോകത്ത് പട്ടിണി വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
കുട്ടികളുടെ പിതാവ് ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നയാളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി തേടി പോയ ഇയാള്‍ തിരികെ എത്തിയില്ല. മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്‌ക്കൊപ്പമാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്.
അമ്മയും അയല്‍ വാസികളും ചേര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച കുട്ടികള്‍ മരിക്കുകയായിരുന്നു. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments