ശബരിമലയിലെ സ്ത്രീ പ്രവേശനം ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ ശബരിമലയിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം ശക്തമായി തുടരുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ തന്ത്രി, രാജകുടുംബം, ദേവസ്വം ബോര്‍ഡ്, എന്‍ എസ് എസ് എന്നിവര്‍ തങ്ങളുടെ വാദങ്ങള്‍ അറിയിച്ചു കഴിഞ്ഞു. പത്തു മുതൽ 50 വയസ്സു വരെ പ്രായഗണത്തിലുള്ള സ്ത്രീകളുടെ സാന്നിധ്യം നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പൻ താൽപര്യപ്പെടുന്നില്ലെന്ന് ഇടപെടൽ ഹർജിക്കാരായ നായർ സർവീസ് സൊസൈറ്റിക്കുവേണ്ടി (എൻഎസ്എസ്) സുപ്രീം കോടതിയിൽ വാദം. ഭക്തി മാത്രമല്ല, എന്തിനോടുള്ള ഭക്തിയെന്നതും പ്രധാനമാണ്. അതുകൊണ്ടുതന്നെ ബ്രഹ്മചാരീ സങ്കൽപം പ്രധാനമാണെന്ന് എൻഎസ്എസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.പരാശരൻ വാദിച്ചു.
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പുരുഷാധിപത്യം എന്ന രീതിയിലല്ല കാണേണ്ടത്. പ്രതിഷ്ഠയുടെ കാഴ്ചപ്പാടിലൂടെയാണ് ഈ വിഷയത്തെ സമീപിക്കേണ്ടത്. പ്രതിഷ്ഠയ്ക്ക് നിയമപരമായ വ്യക്തിത്വമുണ്ടെന്നും ഭരണഘടനപരമായ സംരക്ഷണം പ്രതിഷ്ഠയ്ക്ക് നല്‍കണമെന്നും കെ. പരാശരന്‍ കോടതിയെ അറിയിച്ചു. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരാണ്. ശബരിമലയിലെ വിലക്ക് സ്ത്രീവിരുദ്ധമല്ലെന്നും പരാശരന്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സതിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും സതിയ്ക്ക് ഹിന്ദു മതമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ എന്‍ എസ് എസിനു വേണ്ടി സുപ്രീം കോടതിയിലെ തന്നെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാളായ കെ പരാശരനാണ് ഹാജരായത്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്‌ട്രപതി ആദരിച്ച ഈ നിയമജ്ഞന്‍ 90 വയസ്സിലും ഒരൽപ്പം പോലും മങ്ങാത്ത ധിഷണയോടെ വാദ പ്രതിവാദങ്ങള്‍ നടത്തി. കെ പരാശരനിലൂടെ ദേവസ്വം ബോർഡിനേക്കാൾ ശക്തമായി ശബരിമലയുടെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി വാദിച്ചത് നായർ സർവീസ് സൊസൈറ്റി ആണെന്നും കേസിൽ കക്ഷി ചേരാനും, സാക്ഷാൽ കെ. പരാശരനെ തന്നെ തങ്ങളുടെ അഭിഭാഷകനായി നിയോഗിക്കാനും, എൻ.എസ്.എസ് എടുത്ത തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നതും നിസ്തര്‍ക്കമാണ്. അതിനാല്‍ ഹിന്ദു സമാജം എന്നും എന്‍ എസ് എസിനോട് കടപ്പെട്ടിരിക്കും എന്നതില്‍ സംശയമില്ല.
പരാശരന്റെ പ്രധാന വാദങ്ങൾ
സവിശേഷ സ്വഭാവമുള്ള ക്ഷേത്രമാണു ശബരിമല; ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനമുണ്ട്. 10–50 പ്രായഗണത്തിലുള്ള സ്ത്രീകൾക്കു പ്രവേശനമില്ലെന്നത് ആചാരവും ദീർഘകാല പാരമ്പര്യവുമാണ്.
കോടതിയുടെ പരിഗണനയിലുള്ളതു സാമൂഹികപ്രശ്നമല്ല, മതപരമായ വിഷയമാണ്. ഭരണഘടനയുടെ 25(2) വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കാരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശബരിമലയുടെ സ്വത്വം നഷ്ടപ്പെടും.
ശബരിമലയിലെ വിലക്ക് ഒഴിവാക്കാൻ കോടതി തീരുമാനിച്ചാൽ, അതു ക്ഷേത്രത്തിന്റെ സ്വഭാവത്തെ തന്നെ ബാധിക്കും. അതു വിശ്വാസികൾക്ക് 25(1) പ്രകാരമുള്ള അവകാശത്തിന്റെ ലംഘനമാവും.
ഹിന്ദുമതം എവിടെ നിന്നുള്ള വിജ്ഞാനത്തെയും സ്വീകരിക്കും. എന്നാൽ, ജനാധിപത്യങ്ങൾക്കു മതങ്ങളെയും അവയുടെ പാരമ്പര്യങ്ങളെയും സംരക്ഷിക്കാൻ ഉത്തരവാദിത്തമുണ്ട്. അവകാശപ്രവർത്തകരുടെ വാദങ്ങൾക്കു
മാത്രമല്ല, പാരമ്പര്യവാദികൾക്കു പറയാനുള്ളതിനും കോടതി തുല്യപരിഗണന നൽകണം.
ശിവന്റെ അർധനാരീശ്വര ഭാവം ഭരണഘടനയുടെ 14–ാം വകുപ്പുപോലെയാണ് – സ്ത്രീക്കും പുരുഷനും തുല്യപരിഗണന. പണ്ടുകാലത്തെ മനുഷ്യർക്ക് അറിവില്ലായിരുന്നു, നമുക്കാണു ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും
അറിയാവുന്നത് എന്ന സമീപനം ശരിയല്ല.
ഇന്ത്യൻ ഭരണഘടന അടിസ്ഥാനപരമായ മതനിരപേക്ഷ സ്വഭാവമുള്ളതാണ്. ജാതിഭേദമെന്യേ എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും പ്രവേശനമുറപ്പാക്കിയ ഭരണഘടനാ വകുപ്പ് 25(2) (ബി), സാമൂഹിക പരിഷ്കാരമാണ്. അതു
ഭരണകൂടത്തിന്റെ അധികാരം സംബന്ധിച്ചതാണ്; ഭരണഘടനയുടെ 26 (ബി) വകുപ്പിൽ പറയുന്ന മതപരമായ വിഷയങ്ങൾക്കു ബാധകമല്ല.
25(2) വകുപ്പു സ്ത്രീകളെയും ഉൾപ്പെടുത്തിയുള്ളതാണ്; മതപരമായല്ല, സാമൂഹികപരമായി. 25(2) (ബി) വകുപ്പ് മതത്തിന്റെ അനുപേക്ഷണീയ ആചാരങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരം നൽകുന്നില്ല.
പുരുഷാധിപത്യ രീതിയുടെ ഭാഗമാണു ശബരിമലയിലെ വിലക്കെന്ന വിലയിരുത്തൽ ശരിയല്ല. താവഴി സമ്പ്രദായമാണ് 1956 വരെ ഉണ്ടായിരുന്നത്.
Also read : ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്താൻ പ്രയാര്‍ ഗോപാലകൃഷ്ണന്‍
Post Your Comments