Latest NewsIndia

മുൻ സർക്കാരുകളെ വിമർശിച്ച് പിയൂഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ അരനൂറ്റാണ്ട് വൈകി

ന്യൂഡല്‍ഹി: മുൻ സർക്കാരുകളെ വിമർശിച്ച് റെയില്‍വേമന്ത്രി പീയുഷ്​ ഗോയല്‍. ബുള്ളറ്റ്​ ട്രെയിന്‍ പദ്ധതി ഇന്ത്യയിലെത്താന്‍ അമ്ബത്​ വര്‍ഷം വൈകിയെന്ന്​ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര​ മോദിയാണ്​ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്​. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി റെയില്‍വേയെ മുന്‍ സര്‍ക്കാരുകള്‍ ഉപയോഗിച്ചതാണ് പല വമ്പൻ പദ്ധതികളും പാളിപ്പോകാൻ കാരണമായതെന്ന് ആദ്ദേഹം ആരോപിച്ചു.

ALSO READ: ദുബായില്‍ ജോലിത്തട്ടിപ്പില്‍ കുടുങ്ങിയത് അഞ്ച് യുവാക്കള്‍

ട്രെയിനിൽ സ്​ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേവ്വേറെ ശൗചാലയങ്ങള്‍ നിര്‍മിക്കുക, സ്​റ്റേഷനുകളിലെ വിശ്രമമുറികളുടെ നിലവാരം ഉയര്‍ത്തുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ മുന്നിലെ ഇപ്പോഴത്തെ ലക്ഷ്യം. 1.08 ലക്ഷം കോടിയുടെ വായ്​പ ജപ്പാനില്‍ നിന്ന്​ സര്‍ക്കാറിന്​ ലഭിച്ചിട്ടുണ്ട്​. ഇത്​ ഉപയോഗിച്ച്‌​ അതിവേഗ റെയില്‍പാത രാജ്യത്ത്​ യാഥാര്‍ത്ഥ്യമാക്കും. മേ​ക്ക്​ ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടായിരിക്കും റെയില്‍വേയിലെ വികസന പദ്ധതികള്‍ നടപ്പാക്കുക. ഇതെല്ലം റെയില്‍വേയുടെ സാമ്പത്തിക നേട്ടങ്ങൾക്കും സഹായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button