ടോക്കിയൊ: ഇസ്ലാംമത വിശ്വാസികള്‍ക്ക് നിസ്‌ക്കരിക്കാന്‍ ഇനി സഞ്ചരിക്കുന്ന മുസ്ലിം പള്ളിയും. വിശ്വാസികള്‍ക്കായി സഞ്ചരിക്കുന്ന പളളിയൊരുക്കിയത് ജപ്പാനാണ്. ഒരേ സമയം അമ്പത് വിശ്വാസികളെ ഉള്‍ക്കൊളളാനാകുന്ന ട്രക്കുകള്‍ പരിഷ്‌കരിച്ചാണ് ജപ്പാന്‍ സഞ്ചരിക്കുന്ന പളളി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്.
യാഷു പ്രൊജക്ട് എന്ന കമ്പനിയാണ് പദ്ധതിയ്ക്ക് പിന്നില്‍. വെളളയും നീലയും നിറത്തിലാണ് ട്രക്കുകള്‍ സജ്ജമാക്കുന്നത്. 2020 ഒളിമ്പിക്‌സ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സഞ്ചരിക്കുന്ന പളളിയുമായി ജപ്പാന്‍ രംഗത്തെത്തിയത്. ടോക്കിയൊ സ്റ്റേഡിയത്തിന് പുറത്തായിരുന്നു ആദ്യ സഞ്ചരിക്കുന്ന പളളിയുടെ ഉദ്ഘാടനം.
Post Your Comments