കൊച്ചി: പല്ലില്‍ കമ്പിയിടുന്ന സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് അനധികൃമായിട്ടാണെന്ന് ദന്തഡോക്ടര്‍മാരുടെ സംഘടന സാക്ഷ്യപ്പെടുത്തുന്നു. ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഓര്‍ത്തോഡോണ്‍ഡിസ്റ്റ് സ്റ്റഡി ഗ്രൂപ്പ് സൊസൈറ്റി. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങി യോഗ്യതകളില്ലാതെ ചികിത്സിച്ചു രോഗികളെ ദുരിതത്തിലേക്കു തള്ളിവിടുന്നതിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
അംഗീകൃത ഓര്‍ത്തോഡോണ്‍ഡിസ്റ്റുകളുടെ (പല്ലില്‍ കമ്പിയിടുന്ന വിദഗ്ധര്‍) പട്ടിക സൊസൈറ്റിയുടെ www.keralaorthodontsti.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നൂറോളം പേരാണ് ഈ പട്ടികയിലുള്ളത്. എന്നാല്‍ ജില്ലയില്‍ മാത്രം പല്ലില്‍ കമ്പിയിടുന്നതിനു 284 ഓളം അനധികൃത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ബിഡിഎസ് പഠനത്തിനുശേഷം ഓര്‍ത്തോഡോണ്‍ഡിക്‌സില്‍ മൂന്നു വര്‍ഷത്തെ എംഡിഎസ് എടുക്കുന്നവര്‍ക്കാണു പല്ലില്‍ എടുത്തുമാറ്റാന്‍ കഴിയാത്ത കമ്പയിടുന്നതിന് അനുവാദമുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു
Post Your Comments