ടോക്കിയോ: ലോകകപ്പില്‍ ജപ്പാനെ പ്രീക്വാർട്ടർ വരെ എത്തിച്ച പരിശീലകൻ നിശീനോയ്ക്ക് പകരക്കാരനെ കണ്ടെത്തി ജപ്പാന്. നിശീനോയുടെ പരിശീലക സംഘത്തിലുണ്ടായിരുന്ന ഹാജിമെ മൊറിയാസു ആണ് ജപ്പാന്റെ പുതിയ പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്.
Also Read: സ്പാനിഷ് ക്ലബ്ബുമായി പ്രീസീസണ് മത്സരം കളിക്കാന്‍ ബെംഗളുരു എഫ് സിയും
വരുന്ന ഏഷ്യ കപ്പിനായി ടീമിനെ സജ്ജമാക്കുകയാണ് മോറിയാസുവിന്റെ പ്രധാന ലക്ഷ്യം. ലോകകപ്പില്‍ മികച്ച പ്രകടനത്തിന് ശേഷം പരിശീലകനായ നിശീനോ ചുമതല ഒഴിയുകയായിരുന്നു. ആ ഒഴിവിലാണ് ഇപ്പോൾ മോറിയാസുവിന് നറുക്ക് വീണിരിക്കുന്നത്.
Post Your Comments