കൊച്ചി : വാർത്തകൾക്ക് മറുപടിയുമായി ഹനാന്‍. ഒറ്റദിവസം കൊണ്ട് മലയാളികള്‍ ഏറ്റെടുത്തതായിരുന്നു ഹനാന്‍റെ ജീവിത്കഥ. ജീവിത പ്രതിസന്ധികളെ മറികടക്കാന്‍ കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ പെണ്‍കുട്ടിയുടെ കഥ മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഇന്നലെ സോഷ്യല്‍ മീഡിയിയില്‍ ഹനാന്റെ ജീവിതകഥ ഷെയര്‍ചെയ്തത് ആയിരങ്ങളായിരുന്നു. എല്ലാത്തിനെയും സംശയത്തിൻറെ കണ്ണിലൂടെ നോക്കുന്നവർ എല്ലായിടത്തും ഉണ്ട്. നിമിഷങ്ങൾ കൊണ്ട് വാർത്തകൾ മാറിമറിഞ്ഞു. ഹനാന്‍ മീൻ വിട്ടതെല്ലാം കള്ളക്കഥയാണെന്നും, സിനിമയുടെ പ്രിമോഷന് വേണ്ടിയായിരുന്നു ഇതെല്ലാമെന്ന തരത്തിൽ വ്യാജവാർത്തകൾ പറന്ന്. ഒരുവിൽ പ്രശംസിച്ചവരെല്ലാം ഹനാനെ വിമർശിച്ചു.
ALSO READ: ഹനാന്‍ എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും ചിലത് പറയാനുണ്ട്
ആരോപങ്ങൾ അതിരുവിട്ടതോടെ സത്യാവസ്ഥ എന്താണെന്ന് പറയാൻ ഹനാന്‍ തന്നെ ഫേസ്ബുക് ലൈവിലെത്തി. ഹനാനിനോപ്പം കോളേജ് അധികൃതരും ഹനാനെ പിന്തുണച്ചുകൊണ്ട് ലൈവിൽ എത്തി. പെൺകുട്ടിയെപ്പറ്റി വന്ന വാര്‍ത്ത വാസ്തവമാണെന്ന് കോളേജ് അധികൃതരും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. കഷ്ടപാടുകൾക്കിടയിൽ നിന്ന് ഉയർന്നു വന്ന കുട്ടിയാണ് ഹനാൻ. മീൻ വിറ്റത് പഠനത്തിന് പണം കണ്ടെത്താനാണ്. ഹനാനെകുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോളേജ് അധികൃതരും വ്യക്തമാക്കി. കോളേജ് മാനേജ്‍മെന്‍റ് പ്രതിനിധി പൈജാസ് മൂസയാണ് ഫേസ്ബുക്ക് ലൈവിലെത്തിയത്. തന്നെ പിന്തുണച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ ഹനാൻ അഭ്യര്‍ഥിച്ചു.
Post Your Comments