KeralaLatest News

പീഡനക്കേസിൽ നിന്ന് പിന്മാറാൻ ജലന്തര്‍ ബിഷപ്പിന്റെ വാഗ്ദാനം; അഞ്ചു കോടിയും ഉയർന്ന സ്ഥാനവും

കോട്ടയം: പീഡനക്കേസിൽ നിന്ന് പിന്മാറാൻ ജലന്തര്‍ ബിഷപ്പ് , കന്യാസ്ത്രീയ്ക്കു അഞ്ചു കോടിയും ഉയർന്ന സ്ഥാനവും വാഗ്ദാനം ചെയ്തതായ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍റെ മൊഴി. വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിൽ സഹോദരന്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

ALSO READ: ജലന്ധര്‍ ബിഷപ്പ് പീഡനം : കേസില്‍ ട്വിസ്റ്റ് : കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമെന്ന് ആരോപണം

കാലടി സ്വദേശിയായ സBISHIOഹൃത്ത് മുഖേന ജലന്തര്‍ ബിഷപ്പ് ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവിടരുതെന്നും. കേസുമായി മുന്നോട്ട് പോകരുതെന്നുമായിരുന്നു ആവശ്യം. ഇതിനായി അഞ്ച് കോടി രൂപയും കന്യാസ്തീക്ക് സഭയില്‍ ചോദിക്കുന്ന സ്ഥാനവുമായിരുന്നു വാഗ്ദാനം. പണവും സ്ഥാനവും നിരസിച്ച സഹോദരന്‍ കേസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങുകയായിരുന്നു.

കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്ക് കൈമാറിയത് താനാണെന്ന് സഹോദരന്‍ സമ്മതിച്ചു. ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നു കര്‍ദിനാള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് പുറത്തുവിടാന്‍ നിര്‍ബന്ധിതരായതെന്നും കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button