സാന്റിയാഗോ: ചിലിയിൽ പതിനാലായിരത്തോളം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഹാക്കർമാർ ചോർത്തി ഓൺലൈനിൽ പ്രസിദ്ധീകരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബാങ്കുകൾ അടിയന്തരമായി കാർഡ് റദ്ദ് ചെയ്യാനുള്ള ശ്രമത്തിലാണ്. ഷാഡോ ബ്രോക്കേഴ്‌സ് എന്ന പേരിലുള്ള ഹാക്കിങ് കൂട്ടായ്മയാണ് വിവരങ്ങൾ ചോർത്തിയതെന്നാണ് ബാങ്കിന്റെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇവർ മുൻപ് 2016ൽ അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ട്.
Also Read: ദുബായിലെ ഇൻസ്റ്റാഗ്രാം താരത്തിന് ഒരു പോസ്റ്റിന് ലഭിക്കുന്ന തുക കേട്ടാൽ ഞെട്ടും
സെന്റൻഡർ , ഇറ്റവ്, സ്കോട്ടിയബാങ്ക്, ബാങ്കോ ഡി ചിലി എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. നഷ്ടം എത്രയാണെന്ന് ഇതുവരെ ബാങ്കുകൾ പുറത്ത് വിട്ടിട്ടില്ല.
Post Your Comments