Latest NewsKerala

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് ; സുപ്രധാന വിധി ഇങ്ങനെ

തിരുവനന്തപുരം : ഉദയകുമാർ ഉരുട്ടി കൊലക്കേസിലെ പ്രതികളായ രണ്ട് പോലീസുകാർക്ക് വധശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ .ജിതകുമാർ രണ്ടാം പ്രതി എസ് .വി ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. ഇവരിൽ നിന്ന് 2 ലക്ഷം രൂപ പിഴയും ഈടാക്കും കേസിലെ നാലും അഞ്ചും പ്രതികളായ ഡി.വൈ.എസ്.പി അജിത് കുമാർ , ഇ. കെ സാബു ആറാം പ്രതിയായ മുൻ എസ്‌പി ടി. ഹരിദാസ് എന്നിവർക്ക് 3 വർഷം കഠിന തടവാണ് വിധിച്ചത്.

കേസില്‍ ആറു പോലീസുകാരും കുറ്റക്കാരാണെന്നു ഇന്നലെ കോടതി കണ്ടെത്തിയിരുന്നു . മൂന്നാം പ്രതി എ.എസ്.ഐ സോമൻ മരിച്ചിരുന്നു. 2005 സെപ്റ്റംബർ 7 നാണ് സംഭവം നടന്നത്. മോഷണകുറ്റം ചുമത്തി ഉദയകുമാറിനെ പോലീസുകാർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നു. പതിമൂന്ന് വർഷത്തിന് ശേഷമാണ് കേസിന്റെ വിധി വരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button