കണ്ണൂര്‍: മദ്രസ വിദ്യാര്‍ത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊയ്യോടാണ് സംഭവം. പള്ളിയോട് ചേര്‍ന്നുള്ള കുളത്തില്‍ ഇന്ന് പുലര്‍ച്ചെ ഏഴോടെയാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. പാതിരിയാട് മദീന മന്‍സിലിലെ സൗദ-സിറാജ് ദമ്പതികളുടെ മകനായ മുഹമ്മദി(11)നാണ് മരിച്ചത്. മദ്രസയില്‍ താമസിച്ചു പഠിച്ചുവരികയായിരുന്നു മുഹമ്മദി.
ALSO READ: 14കാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കുട്ടി ക്ലാസിൽ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments