Kerala

വൈദ്യുതിച്ചെലവ് കുറച്ചാൽ ബില്‍ ഞങ്ങള്‍ അടയ്ക്കാമെന്ന് കുട്ടികളോട് സ്‌കൂള്‍ അധികൃതർ

കോട്ടയ്ക്കൽ: മലപ്പുറം ജില്ലയിലെ ജിഎം യുപി സ്‌കൂള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക്ഒരു ഓഫർ നൽകിയിരിക്കുകയാണ്. എന്താണെന്നല്ലേ? നിങ്ങളുടെ വൈദ്യുതി ബില്‍ ഞങ്ങള്‍ അടയ്ക്കാമെന്ന്. എന്നാൽ വൈദ്യുതിച്ചെലവ് മൂന്നുതവണ തുടർച്ചയായിക്കുറയ്ക്കുന്ന വീട്ടുകാർക്കാണ് സ്കൂളിന്റെ സമ്മാനം.

Read also:വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങൾ ഇവയാണ് !

ക്ലാസ് അടിസ്ഥാനത്തിൽ ലീഡര്‍മാരാണ് വീടുകളിലെ വൈദ്യുതി ബില്ല് ശേഖരിച്ചു നല്‍കുന്നത്. ഇതിൽനിന്ന് മൂന്നുതവണ തുടർച്ചയായി ഉപഭോഗം കുറയ്ക്കുന്നവരെ കണ്ടെത്തും. ഇവരുടെ ബില്ല് പി.ടി.എ. അടയ്ക്കും.
പുതിയ പദ്ധതിയിലൂടെ കുട്ടികളുടെ മനോഭാവത്തില്‍ വലിയ മാറ്റം വരുത്താന്‍ സാധിച്ചതായാണ് സ്‌കൂളിലെ ഹെഡ് മാസ്റ്റർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button