
കുന്നംകുളം: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരൻ അറസ്റ്റിൽ. ഇയാളെ കാണാനെത്തിയ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ സ്റ്റേഷൻ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചീരംകുളം സ്വദേശികളായ വള്ളിക്കാട്ടിരി പ്രദീപ് (30), തോപ്പില്‍ വീട്ടില്‍ കൃഷ്ണ സുജിത്ത് (24), ഹൈവേ പൊലീസുകാരനായ ആര്‍ത്താറ്റ് ചീരംകുളം പണിക്കശേരി വീട്ടില്‍ രാഗേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
ALSO READ: മദ്യപിച്ച് ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ ഇനി ജില്ലയില്‍ നിന്ന് പോകേണ്ടി വരും
തിങ്കളാഴ്ച അര്‍ധരാത്രിയില്‍ ചീരംകുളം ക്ഷേത്രത്തിന് സമീപം പട്രോളിങ്ങിനിടെയാണ് പൊലീസ് രാഗേഷിനെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. രാഗേഷിനൊപ്പമിരുന്ന് മദ്യപിച്ചിരുന്ന പ്രദീപും കൃഷ്ണ സുജിത്തും പിന്നിട് സ്‌റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനിൽ എത്തിയ യുവാക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസുകാർ ഫോണിൽ പകർത്തിയിരുന്നു. ആക്രമണത്തില്‍ കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാരായ ഹരികൃഷ്ണന്‍, ഫാരീസ് എന്നിവര്‍ക്കു പരുക്കേറ്റു. അറസ്റ്റിലായ രാഗേഷിനെ ജാമ്യത്തില്‍ വിട്ടു. മറ്റു രണ്ടു പേരെ കോടതിയില്‍ ഹാജരാക്കി.
Post Your Comments