International

ഉഗാണ്ടയിലെ ഇന്ത്യന്‍ ജനതയുടെ ജീവിതസാഹചര്യങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി

കിഗാലി: ഉഗാണ്ടയിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ലക്ഷത്തോളം വരുന്ന ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജരുടെ ജീവിത സാഹചര്യങ്ങള്‍ ഏറെ മികച്ചതാണെന്നും ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉഗാണ്ടന്‍ ജീവിതത്തോട് ഏറെ പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇന്ത്യയില്‍ നിന്നെത്തിയ ജനങ്ങള്‍ക്ക് നല്‍കുന്ന സ്വീകാര്യതയ്ക്ക് ഉഗാണ്ടയിലെ ഭരണകൂടത്തോടും പ്രധാനമന്ത്രി നന്ദി പറയുകയുണ്ടായി.

Read also: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും

അതേസമയം റുവാണ്ടയ്ക്ക് ഇന്ത്യ 1300 കോടി രൂപ (20 കോടി യു.എസ്. ഡോളർ) വായ്പയായി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ടയുടെ പ്രസിഡന്റ് പോൾ കഗാമെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പ്രതിരോധം, വ്യാപാരം, കാർഷികം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള എട്ടു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button