
തിരുവനന്തപുരം: സംസ്ഥാനചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചു.മന്ത്രി ഫോണിലൂടെ മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഔദ്യോഗിക ക്ഷണം ഇന്ന് കൈമാറും. മന്ത്രി ക്ഷണിച്ച സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഇതോടെ രണ്ട് ദിവസമായി ഉണ്ടായ വിവാദങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്.
‘അമ്മ’ എന്ന സംഘടനയ്ക്കും സിനിമാ രംഗത്തിനും സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ ലാല്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ലാലിനെ ചടങ്ങിൽ ക്ഷണിക്കുന്നതിൽ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങളുൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.
Post Your Comments