ആലപ്പുഴ : മഴക്കെടുതിയിൽ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത വർദ്ധിക്കാൻ കാരണം സർക്കാർ അനാസ്ഥയെന്ന് റിപ്പോർട്ട്. തണ്ണീർ മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം ഇതുവരെ ഉദ്ഘാടനം ചെയ്തില്ല. പണി പൂർത്തിയായിട്ട് രണ്ടുമാസത്തിലധികമായി. ബണ്ട് തുറന്നിരുന്നെങ്കിൽ പ്രളയത്തിന്റെ കാഠിന്യം കുറഞ്ഞേനെയെന്ന് വിദഗ്ദ്ധർ പറഞ്ഞു . ഉദ്ഘാടനം നടക്കാത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതിനാലാണെന്ന് ചേർത്തല എംഎൽഎയും ഭക്ഷ്യമന്ത്രിയുമായ പി തിലോത്തമൻ വ്യക്തമാക്കി.
Read also:പാകിസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക് ; ആദ്യഫലം രാത്രിയോടെ
Post Your Comments