Uncategorized

യുഎഇയിൽ ഫോൺ വാങ്ങിയ വിദേശി യുവാവിന് സംഭവിച്ചതിങ്ങനെ

ഷാർജ : ഫോൺ വാങ്ങിയ വിദേശി യുവാവിന് മൂന്നു മാസം ജയിൽ ശിക്ഷയും 5000 ദിർഹം പിഴയും വിധിച്ച് കോടതി. ഷാർജയിൽ മുൻപരിചയമില്ലാത്ത വ്യക്തിയിൽ നിന്നും ഇൻവോയിസോ ബില്ലോ ഇല്ലാതെ 300 ദിർഹത്തിന് പുതിയ ഫോൺ വാങ്ങിയ 32 വയസ്സുള്ള ഏഷ്യക്കാരനാണു നിയമനടപടികൾ നേരിടേണ്ടി വന്നത്. ഇയാൾ വാങ്ങിയത് മോഷ്ടിച്ച ഫോൺ എന്നതായിരുന്നു കാരണം. ഷാർജ ക്രിമിനൽ കോടതി ബുധനാഴ്ചയാണ് തൊഴിലാളിയായ ഏഷ്യക്കാരന്റെ ശിക്ഷ പ്രഖ്യാപിച്ചത്.

ഫോൺ വിറ്റയാളെ ഷാർജയിലെ തന്റെ കെട്ടിടത്തിനു സമീപത്ത് വച്ച് ഈ വർഷം ആദ്യമാണ് കണ്ടത് എന്ന് വിചാരണ വേളയിൽ ഇയാൾ കോടതിയിൽ പറഞ്ഞു. സാംസങ്ങിന്റെ പുതിയ ഫോൺ 300 ദിർഹത്തിന് നൽകാമെന്നു പറഞ്ഞപ്പോഴാണ് ഫോൺ വാങ്ങിയത്. എന്നാൽ ഇയാൾ ഫോണുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തനിക്ക് നൽകിയില്ല. പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ്. മോഷണം പോയ ഫോണാണ് തന്റെ കയ്യിലുള്ളതെന്ന് അറിയുന്നത്. ഫോൺ നൽകിയ വ്യക്തിയെ അറിയില്ല. തനിക്ക് ഫോൺ വിറ്റ ശേഷം ഇയാൾ യുഎഇയിൽ നിന്നും മുങ്ങിയെന്നും ഇയാൾ പറഞ്ഞു.

അതേസമയം ഇത്രയും വലിയ തുക പിഴ നൽകാൻ സാധിക്കില്ലെന്ന് ഏഷ്യക്കാരൻ കോടതിയെ അറിയിച്ചു. ജൂലൈ 29ന് കേസ് വീണ്ടും പരിഗണിക്കും.

Also read : തായ്‌ലന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികൾ സ​ന്യാ​സ വി​ദ്യാ​ര്‍​ഥി​ക​ളാ​യി വ്ര​ത​മെ​ടു​ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button