ജല്‍പയ്ഗുരി: ജനക്കൂട്ടത്തിന്റെ ക്രൂരത ആവർത്തിക്കുന്നു. കുട്ടികളെ തട്ടിയെടുക്കുന്നവർ എന്നു സംശയിച്ച് ജനക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി മർദ്ദിച്ചു.ബംഗാളിലെ ജയ്പല്‍ഗുരി ജില്ലയിലെ ദ്വാകിമാരി ഗ്രാമത്തിലായിരുന്നു സംഭവം. ഇരുപതിനും അമ്പതിനും ഇടയിൽ പ്രായമുള്ള നാലു സ്ത്രീകളെയാണ് മർദ്ദിച്ചത്.
ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്ന് ഒരു സ്ത്രീ പറഞ്ഞു എന്നാൽ മറ്റൊരുത്തി സ്ത്രീ തങ്ങൾ വീടുകളിൽ തുണികള്‍ വിൽക്കാൻ വന്നവരാണെന്നാണ് പറഞ്ഞത്. ജയ്പല്‍ഗുരിയിലെ ബാങ്കില്‍ വന്നതാണെന്നായിരുന്നു മറ്റൊരു സ്ത്രീ പറഞ്ഞത്. ഇതുകേട്ടതോടെ നാട്ടുകാർ ഇവരെ നഗ്നരാക്കി മർദ്ദിക്കുകയായിരുന്നു. ഒടുവിൽ പോലീസ് എത്തി ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Read also:അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്കായിപ്പോയ വീട്ടമ്മയ്ക്ക് കൂട്ടായി കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും
കഴിഞ്ഞ ദിവസം മാനസിക വൈകല്യമുള്ള സ്ത്രീയെ ജയ്പല്ഗുരിയില് ഇതേ കാരണത്തിന് ജനക്കൂട്ടം മര്‍ദ്ദിച്ചിരുന്നു.
Post Your Comments