
ലാവോസ്: ലാവോസില്‍ നിര്‍മ്മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് വെള്ളം പൊട്ടിയൊഴുകി നിരവധി പേര്‍ മരണപ്പെട്ടു. നൂറിലധികം പേരെ കാണാതായി. അറ്റപേയ് പ്രവിശ്യയിലുള്ള ഡാം ആണ് തകര്‍ന്നത്. മഴ പെയ്ത് റിസര്‍വോയറില്‍ വെള്ളം കൂടിയതാണ് ഡാം തകരാന്‍ കാരണമെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
Also Read: യുഎഇയിൽ വീണ്ടും ശക്തമായ മഴ : വീഡിയോ കാണാം
ഡാം നിര്‍മ്മാണത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഡാം തകർന്നതിന്റെ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. അതിലൊന്നാണ് ചുവടെ കൊടുത്തിരിക്കുന്നത്;
Post Your Comments