തിരുവനന്തപുരം : ഉരുട്ടി കൊലക്കേസ് ആറു പോലീസുകാരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒന്നാം പ്രതി ജിതകുമാർ രണ്ടാം പ്രതി ശ്രീകുമാർ എന്നിവർക്കെതിരെ കൊലകുറ്റമാണ് കോടതി ചുമത്തിയിരിക്കുന്നത്. മൂന്നാം പ്രതി എ.എസ്.ഐ സോമൻ മരിച്ചിരുന്നു. ബാക്കി മൂന്നു പേർക്കെതിരെ വ്യജരേഖ ചമയ്ക്കൽ ഗൂഢാലോചന എന്നിവയ്‌ക്കുമാണ് കേസ്. പ്രതികൾക്കുള്ള ശിക്ഷ നടപടികൾ എന്തെന്ന് കോടതി ഉടൻ നിർണയിക്കും.
Read also:അഭിമന്യു വധം ; പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തും
2005 സെപ്റ്റംബർ 7 നാണ് സംഭവം നടന്നത്. മോഷണകുറ്റം ചുമത്തി ഉദയകുമാറിനെ പോലീസുകാർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തുകയായിരുന്നു. പതിമൂന്ന് വർഷത്തിന് ശേഷമാണ് കേസിന്റെ വിധി വരുന്നത്.
Post Your Comments