ശ്രീനഗര്‍: തീവ്രവാദി ആക്രമണത്തില്‍ ജവാൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു ശ്രീനഗറിനടുത്ത് ബതാമാലു മേഖലയില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് ഒരു ജവാൻ കൊല്ലപ്പെട്ടത്. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നുംആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനകളും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Also read : പുതിയ നോട്ടുകൾ കീറിയാൽ പണികിട്ടും; കാരണമിതാണ്
Post Your Comments