റിയാദ്: സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ തീർക്കാൻ അതിവേഗ കോടതി. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആശ്വാസം പകരുന്ന വാർത്തയാണിത്. സെപ്തംബര്‍ മുതലാണ് പുതിയ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുക. തൊഴിലിടങ്ങളിൽ പ്രശ്നങ്ങളിൽ കുടിങ്ങി ദുരിതം അനുഭവിക്കുന്നവർക്ക് അതിവേഗ കോടതികള്‍ ഏറെ പ്രയോചനപ്രദമാകും.
സെപ്തംബര്‍ മാസം മുതല്‍ പുതിയ കോടതികളില്‍ വിചാരണയാരംഭിക്കും. ആദ്യഘട്ടത്തില്‍ ജിദ്ദ, മക്ക, മദീന, ബുറൈദ, അബഹാ, റിയാദ്, ദമാം എന്നിവിടങ്ങളിലായി ഏഴ് കോടതികള്‍ സ്ഥാപിക്കും. ഇതുകൂടാതെ വിവിധ പ്രവിശ്യകളിലെയും ഗവര്‍ണറേറ്റുകളിലെയും തര്‍ക്കപരിഹാരത്തിനായി 27 സര്‍ക്യൂട്ട് കോടതികളും. ഇതിന് പുറമെ ആറ് പുനരാലോചനാ കോടതികളുമുണ്ടാകും.
ALSO READ: സൗദിയിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നു; നിയമനം ഒഡെപെക് വഴി
നിലവിലെ നിയമമനുസരിച്ച് തൊഴില്‍ കരാര്‍ ലംഘനങ്ങള്‍, വേതനത്തര്‍ക്കങ്ങള്‍, അവകാശ ലംഘനം, അപകട നഷ്ടപരിഹാരങ്ങള്‍ എന്നിവയെല്ലാം തൊഴില്‍ കോടതികളില്‍ പരിഹരിക്കേണ്ടതാണ്. പരാതിക്കാരന് നേരിട്ടോ വക്കീല്‍ മുഖാന്തിരമോ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാം. വക്കീല്‍ മുഖാന്തരം കേസ് നല്‍കാന്‍ പ്രയാസമുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രതിഫലം നല്‍കി നിയമ സഹായം നല്‍കും.
Post Your Comments