KeralaLatest News

മോഹന്‍ലാലിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് താന്‍ ഒപ്പു വച്ചിട്ടില്ലെന്ന് സന്തോഷ് തുണ്ടിയില്‍

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കാനുള്ള പ്രസ്താവനയിൽ താൻ ഒപ്പുവെച്ചിട്ടില്ലെന്ന് ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍. മോഹന്‍ലാലിന്റെ പേരു പോലും പറയാതെ നല്‍കിയ ഒരു പ്രസ്താവനയായിരുന്നു അത്. അവാര്‍ഡു ദാനച്ചടങ്ങ് മെച്ചപ്പെടുത്തണം എന്നൊരു നിര്‍ദേശം അതിൽ ഉണ്ടായിരുന്നു.

സര്‍ക്കാരിന് കൊടുക്കുന്ന നിര്‍ദേശം എന്ന നിലയില്‍ അത് കൊടുക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് ഞാന്‍ പറയുകയും ചെയ്തു. അതിലൊന്നും മോഹൻലാലിന്റെ പേര് പരാമർശിച്ചിരുന്നുമില്ല. പിന്നീടാണ് അറിഞ്ഞത് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് എതിരെ നടത്തിയ നീക്കമാണതെന്ന്. അതില്‍ എന്റെ പേരുണ്ടെന്നും അറിഞ്ഞു. ഇത് ചതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also:സ്വദേശികൾക്കും വിദേശികൾക്കും ആശ്വസിക്കാം; സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ തീർക്കാൻ അതിവേഗ കോടതി

മോഹന്‍ലാല്‍ പങ്കെടുത്താൽ ആ ചടങ്ങിന് ഭംഗി കൂടുകയേ ഉള്ളൂ. കാരണം അദ്ദേഹം രാജ്യം അഭിമാനിക്കുന്ന ഒരു നടനാണ്. അവാര്‍ഡ് വാങ്ങുന്നവര്‍ക്കും അതൊരു ബഹുമതിയാണ്. സിനിമ അവാര്‍ഡ് ദാനച്ചടങ്ങിലേക്ക് അല്ലാതെ അദ്ദേഹത്തെ എന്തു ചടങ്ങിലേക്കാണ് വിളിക്കേണ്ടത്. നീരാളി എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയാണ് സന്തോഷ് തുണ്ടിയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button