
കോട്ടയം•ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി മന്നംയുവജന വേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മറ്റ് മതവിശ്വാസങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ നിശബ്ദരാകുന്ന ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ്.
രമേശ് ചെന്നിത്തലയും വി.എം.സുധീരനും കപടബുദ്ധിജീവി ചമയുകയാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ സിപിഎം സംസ്ഥാനമാകെ വേട്ടയാടിയപ്പോള്‍ നിശബ്ദരായിരുന്നവരാണ് ഇപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വിലപിക്കുന്നതെന്നും യുവജനവേദി പറഞ്ഞു.
പ്രസിഡന്റ് കെ.വി.ഹരിദാസ് അദ്ധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അമയന്നൂര്‍ ഹരി, സെക്രട്ടറിമാരായ അനൂപ് പയ്യപ്പാടി, സുഭാഷ് വാഴൂര്‍, സുനില്‍കുമാര്‍ കീരനാട്ട്, വൈസ് പ്രസിഡന്റുമാരായ നീറിക്കാട് കൃഷ്ണകുമാര്‍, അനില്‍ നട്ടാശ്ശേരി, ആനന്ദ്. ആര്‍. നായര്‍, പ്രശാന്ത് പുതുപ്പള്ളി എന്നിവര്‍ സംസാരിച്ചു.
Post Your Comments