വരാപ്പുഴ : പത്ത് വർഷം സ്വന്തം മക്കളെ വീടിനു പുറത്തിറക്കാതെ പൂട്ടിയിട്ടു വളർത്തിയ ദിവ്യനും ഭാര്യക്കുമെതിരെ കേസെടുത്തു.വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവർക്കെതിരെയായാണ് കേസ്. 12, 9, 6 എന്നീ പ്രായത്തിലുള്ള മൂന്നു ആൺകുട്ടികളെയാണ് പൂട്ടിയിട്ടത്.
പ്രദേശത്തുള്ളവരോട് യാതൊരു ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. രാത്രിയിൽ വീട്ടിൽ വെളിച്ചം പോലും ഉപയോഗിക്കാറില്ലെന്നും നാട്ടുകാർ വ്യക്തമാക്കി. തുടർന്ന് പരിസരവാസികളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമാണ് താലൂക്ക് ലീഗല്‍ അതോറിറ്റിക്കും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനും പരാതി നല്‍കിയത്.
ജില്ലാ ലീഗല്‍ അതോറിറ്റി അധികൃതരും പോലീസും ശിശുസംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാൽ വീട് തുറക്കാൻ വീട്ടുകാർ തയ്യായില്ല. പോലീസ് ചവിട്ടി തുറക്കുമെന്നായപ്പോൾ അബ്ദുൾ ലത്തീഫ് പുറത്തിറങ്ങി.
Read also:ആദിവാസി കുടുംബത്തിന്റെ വയറ്റത്തടിച്ച് കെ.എസ്.ഇ.ബി; ഭീമൻ ബില്‍ തുക
മറ്റ് കുട്ടികളുമായി ചേര്‍ന്ന് പഠിച്ചാല്‍ മക്കള്‍ ചീത്തയാകുമെന്ന് കരുതി സ്കൂളിൽ വിട്ടിരുന്നില്ല. എന്നാൽ കുട്ടികള്‍ക്ക് വീടിനുള്ളില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് അബ്ദുള്‍ ലത്തീഫ് പറയുന്നത്.
അന്യായമായി കുട്ടികളെ തടങ്കലില്‍ വച്ചതിന് ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറി എ.എം. ബഷീര്‍ പറഞ്ഞു. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളെ വളര്‍ത്തുന്നത്. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും പുറത്തിറക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
Post Your Comments