തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ മൂന്ന് സോണുകളായി തിരിച്ച് കൊണ്ടുളള പരിഷ്കരണ ഉത്തരവ് പുറത്തിറങ്ങി. സൗത്ത് സോണ്‍ ,സെന്‍ട്രല്‍ സോണ്‍ ,നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഓരോ മേഖലയുടെയും ചുമതല ഓരോ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കായിരിക്കും. കോര്‍പ്പറേഷനെ പുനരുദ്ധരീകരിക്കുന്നതിനായി സുശീല്‍ ഖന്ന നല്‍കിയ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്.
Read also: കെഎസ്‌ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടഎന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് ദക്ഷിണമേഖല. മദ്ധ്യമേഖലയിൽ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളും ഉത്തരമേഖലയിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളും ഉൾപ്പെടും. സൗത്ത് സോണിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ജി അനില്‍കുമാറിനെയും സെന്‍ട്രല്‍ സോണില്‍ എം റ്റി സുകുമാരനെയും, നോര്‍ത്ത് സോണില്‍ സിവി രാജേന്ദ്രനെയുമാണ് നിയമിച്ചിരിക്കുന്നത്.
Post Your Comments