കോട്ടയം : കടുത്തുരുത്തിയിൽ വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി വാര്‍ത്താ സംഘത്തിലെ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. തിരുവല്ല ബ്യൂറോയുടെ ഡ്രൈവര്‍ ബിപിന്‍ ബാബുവിനെയാണ് കണ്ടെത്തിയത്. നാലു മണിക്കൂറുകൾക്ക് മുമ്പ് പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
Read also:മോഹന്‍ലാലിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് താന്‍ ഒപ്പു വച്ചിട്ടില്ലെന്ന് സന്തോഷ് തുണ്ടിയില്‍
കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ച് മടങ്ങുന്നതിനിടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം ഇന്നലെ മറിഞ്ഞത്. മൂവാറ്റുപുഴയാറിന്റെ കൈവഴികളിലൊന്നാണ് കരിയാര്‍. ഇത് ഒഴുകിയെത്തുന്നത് വേമ്പനാട്ടു കായലിലേക്കാണ്.
Post Your Comments