മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ച കൂട്ടുകാരിയെ കുടുക്കാന്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഞാറാഴ്ച മുംബൈ അന്താരാഷ്ട്രവിമാനത്താവളത്തിലായിരുന്നു സംഭവം. യെമനി വനിതയായ ഇരുപത്തിയാറുകാരിയുടെ ബാഗില്‍ ബോംബ് ഉണ്ടെന്ന് ഇരുപത്തിയെട്ടുകാരനായ കുതുബുദ്ദീന്‍ ഹാതിംഭായ് ശഹിവാല വിമാനത്താവള അധികാരികളെ വിളിച്ചറിയിക്കുകയായിരുന്നു. ഇരുവരും വൈവാഹിക വെബ് സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. മുംബൈയിൽ എത്തിയ യുവതി കുതുബുദ്ദീനെ കണ്ടുമുട്ടി. വലിയ പണക്കാരനാണെന്ന് ഇയാള്‍ നേരത്തെ പറഞ്ഞത് കളവാണെന്ന് മനസ്സിലാക്കിയ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു.
ALSO READ: ബോംബ് ഭീഷണി, വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു
ഇതോടെ കുതുബുദ്ദീന്‍ ക്ഷുഭിതനായി. യുവതിയെ എങ്ങനെയും കുടുക്കണമെന്നായി ചിന്ത. തുടർന്നാണ് യുവാവ് വ്യാജബോംബ് ഭീഷണി മുഴക്കിയത്. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ യുവതിയുടെ ബാഗിൽ ബോംബില്ലെന്ന് മനസ്സിലായി. യുവതിയെ കുതുബുദ്ദീന്‍ വിളിക്കാറുള്ള അതേ നമ്പറിൽ നിന്നാണ് വ്യാജബോംബ് ഭീഷണി വന്നതെന്ന് മനസിലാക്കിയ പോലീസ് കുതുബുദ്ദീനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments