കൊച്ചി: വാടക ലഭിക്കാത്തതിനാൽ വാഹനാപകടത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാനക്കാരന്റെ മൊബൈലുമായി ആംബുലന്‍സുകാര്‍ കടന്നു. ഭോപ്പാല്‍ സ്വദേശി മുഹമ്മദ് ജാവിക്കിനാണ് പരിക്കേറ്റത്. അടുത്തദിവസം പരിക്കേറ്റയാളുടെ ബന്ധുക്കളെത്തി വാടക കൊടുത്തപ്പോള്‍ മാത്രമാണ് ഫോൺ തിരികെ നൽകിയത്. ഡല്‍ഹി ആസ്ഥാനമായ കാര്‍ കൊറിയര്‍ സ്ഥാപനത്തിലെ ഡ്രൈവറാണ് ജാവിക്ക്. തിരുവല്ല സ്വദേശിക്കു കൈമാറാനുള്ള ബെന്‍സ് കാറുമായി വരുമ്പോഴാണ് അപകടം ഉണ്ടായത്.
Read also: ദ്വീപുവാസികള്‍ക്ക് ആശ്വസിക്കാം: ജല ആംബുലന്‍സുകള്‍ എത്തുന്നു
ഇരുകാലുകളും ചതഞ്ഞരഞ്ഞ ജാവിക്കിനെ അങ്കമാലി ആശുപത്രിയിലെ പ്രഥമശുശ്രൂഷയ്ക്കുശേഷം സ്വകാര്യ ആംബുലന്‍സിലാണ് എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലെത്തിച്ചത്.തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കാനായി ആശുപത്രി അധികൃതർ ഫോൺ അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ട വിവരം മനസിലായത്.
Post Your Comments